ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ സർവീസ് ദാതാവും കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ഒരു പ്രമുഖ പൊതുമേഖലാ സ്ഥാപനവുമായ പവൻ ഹാൻസ് ലിമിറ്റഡ്, 2026-ലെ റിക്രൂട്ട്മെന്റ് പരസ്യം പുറത്തിറക്കി. 22 ഒഴിവുകളാണ് ഇതിലൂടെ നികത്തുന്നത് . ജൂനിയർ എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് (എച്ച്ആർ&എ), ക്വാളിറ്റി അസിസ്റ്റന്റ്, അസിസ്റ്റന്റ് (സിഎഎംഒ), സ്റ്റേഷൻ-ഇൻ-ചാർജ്, ട്രെയിനി ടെക്നീഷ്യൻ എന്നീ വിവിധ തസ്തികകളിലായാണ് ഒഴിവുകൾ .
എയ്റോണോട്ടിക്കൽ, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് മേഖലകളിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരമാണിത്. ഡിപ്ലോമ, ബിരുദം, എംബിഎ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം . ഓൺലൈനായും ഓഫ്ലൈനായും അപേക്ഷ സ്വീകരിക്കുന്നു . അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 10 ആണ് .
പവൻ ഹാൻസ് റിക്രൂട്ട്മെന്റ് 2026 — പ്രധാന വിവരങ്ങൾ
- സംഘടന: പവൻ ഹാൻസ് ലിമിറ്റഡ് (കേന്ദ്ര സർക്കാർ സംരംഭം)
- ആകെ ഒഴിവുകൾ: 22
- തസ്തികകൾ: അസിസ്റ്റന്റ് (എച്ച്ആർ&എ), ജൂനിയർ എഞ്ചിനീയർ (സിവിൽ), ക്വാളിറ്റി അസിസ്റ്റന്റ്, അസിസ്റ്റന്റ് (സിഎഎംഒ), സ്റ്റേഷൻ-ഇൻ-ചാർജ്, ട്രെയിനി ടെക്നീഷ്യൻ
- ജോലി സ്ഥലം: ഡൽഹി (വടക്കൻ മേഖല)
- അപേക്ഷാ രീതി: ഓൺലൈൻ + ഓഫ്ലൈൻ (ഹാർഡ് കോപ്പി തപാൽ മാർഗം അയക്കണം)
- ഔദ്യോഗിക വെബ്സൈറ്റ്: pawanhans.co.in
- അപേക്ഷാ ഫീ: General/OBC/EWS: ₹354, SC/ST/PwD: ഇല്ല
- അവസാന തീയതി: 2026 ജൂലൈ 10
തസ്തികകൾ, ഒഴിവുകൾ, യോഗ്യത എന്നിവയുടെ വിശദാംശങ്ങൾ
| തസ്തിക | ഒഴിവുകൾ | വിദ്യാഭ്യാസ യോഗ്യത | പ്രായപരിധി | ശമ്പളം |
|---|---|---|---|---|
| അസിസ്റ്റന്റ് (എച്ച്ആർ&എ) | 2 (1 Regular + 1 Contract) | ബിരുദം + 3 വർഷ പരിചയം അഥവാ എംബിഎ/പിജി ഡിപ്ലോമ + 1 വർഷ പരിചയം | 28 വയസ്സ് | ₹24,000 – ₹1,07,000 |
| ജൂനിയർ എഞ്ചിനീയർ (സിവിൽ) | 1 | സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ + 5 വർഷ പരിചയം (എസ്റ്റിമേറ്റ്/ബി.ഓ.ക്യു/ടെൻഡർ) | 28 വയസ്സ് | ₹27,000 – ₹1,13,000 |
| ക്വാളിറ്റി അസിസ്റ്റന്റ് | 2 | AME/എയ്റോനോട്ടിക്കൽ ഡിപ്ലോമ അഥവാ B.Sc എയ്റിയേഷൻ + 3 വർഷ എയ്റിയേഷൻ പരിചയം (ക്വാളിറ്റി CAR-145) | 28 വയസ്സ് | ₹24,000 – ₹1,07,000 |
| അസിസ്റ്റന്റ് (CAMO) | 2 | AME/എയ്റോനോട്ടിക്കൽ ഡിപ്ലോമ അഥവാ B.Sc എയ്റിയേഷൻ + 3 വർഷ CAMO പരിചയം | 28 വയസ്സ് | ₹24,000 – ₹1,07,000 |
| സ്റ്റേഷൻ-ഇൻ-ചാർജ് | 2 | ബിരുദം + 3 വർഷ പരിചയം അഥവാ പിജി/ഡിപ്ലോമ (മാർക്കറ്റിംഗ്/ഫിനാൻസ്/എയ്റിയേഷൻ) + 1 വർഷ പരിചയം | 28 വയസ്സ് | ₹24,000 – ₹1,07,000 |
| ട്രെയിനി ടെക്നീഷ്യൻ | 13 | മെക്കാനിക്കൽ/എയ്റോനോട്ടിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ഡിപ്ലോമ അഥവാ DGCA അംഗീകൃത AME കോഴ്സ് (ഫ്രഷർമാർക്ക് അപേക്ഷിക്കാം) | 25 വയസ്സ് | ₹16,500/മാസം |
അപേക്ഷിക്കേണ്ട വിധം
1. ഓൺലൈനായി അപേക്ഷിക്കാം (Preferred Method)
- ആദ്യം Pawan Hans Careers Page സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
- അപേക്ഷ സമർപ്പിച്ച ശേഷം Application Form-ന്റെ പ്രിന്റൗട്ട് എടുക്കുക.
- അതിൽ:
- ഒപ്പ് ഇടുക
- പുതിയ Passport Size Photo ഒട്ടിക്കുക
- പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ശമ്പള വിവരങ്ങൾ (Pay/CTC), ലൈസൻസ്, മെഡിക്കൽ സ്റ്റാറ്റസ് എന്നിവയുടെ Self-attested copies ചേർക്കുക.
- ജോലി ചെയ്യുന്നവരാണെങ്കിൽ (Government/PSU/Autonomous body), അപേക്ഷ Proper Channel വഴി ഫോർവേഡ് ചെയ്യണം.
2. ഓൺലൈൻ അപേക്ഷിക്കാൻ കഴിയാത്തവർ
- വെബ്സൈറ്റിൽ നിന്ന് Application Blank Form ഡൗൺലോഡ് ചെയ്യാം.
- ഫോം പൂരിപ്പിച്ച് ഒപ്പിട്ട് ഫോട്ടോ ഒട്ടിക്കുക.
- ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ Self-attested കോപ്പികൾ ചേർക്കുക.
- ₹354 (GST ഉൾപ്പെടെ) അപേക്ഷാ ഫീസ് Demand Draft (DD) ആയി ചേർക്കണം.
- DD: “Pawan Hans Limited” എന്ന പേരിൽ
- Payable at: Delhi
- SC/ST, PwBD (Persons with Disabilities) ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇല്ല.
3. ഓൺലൈനായി ഫീസ് അടച്ചിട്ടുണ്ടെങ്കിൽ
- Demand Draft അയയ്ക്കേണ്ടതില്ല.
4. അപേക്ഷ തള്ളപ്പെടുന്ന സാഹചര്യങ്ങൾ
താഴെ പറയുന്നവയുണ്ടെങ്കിൽ അപേക്ഷ നിരസിക്കപ്പെടും:
- ഒപ്പില്ലാത്ത അപേക്ഷ
- അപൂർണ്ണ അപേക്ഷ
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ ചേർക്കാത്തത്
- തെറ്റായ/അവ്യക്തമായ വിവരങ്ങൾ നൽകിയത്
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ
5. അപേക്ഷ അയയ്ക്കേണ്ട വിലാസം
JGM (HR&A)
Pawan Hans Limited
(A Government of India Enterprise)
Northern Region, Rohini Heliport
Sector-36, Rohini
New Delhi – 110085
6. അവസാന തീയതി
📅 10 July 2026 (10.07.2026)-നകം അപേക്ഷ ഓഫിസിൽ എത്തിച്ചേരണം.
പ്രധാന കാര്യം
ഈ വിജ്ഞാപനത്തിൽ ഓൺലൈൻ അപേക്ഷ നൽകിയാലും അതിന്റെ പ്രിന്റൗട്ട് ആവശ്യമായ രേഖകളോടെ തപാൽ വഴി അയയ്ക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഓൺലൈൻ അപേക്ഷ മാത്രം നൽകിയാൽ മതിയാകില്ല.
ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം .
അപേക്ഷാ ഫീസ്
ഡിമാന്റ് ഡ്രാഫ്റ്റ് വഴിയോ ഓൺലൈനായോ ഫീസ് അടയ്ക്കാം .
തിരഞ്ഞെടുപ്പ് പ്രക്രിയ
- ഷോർട്ട്ലിസ്റ്റിംഗ്: യോഗ്യതയും പരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യും .
- റൈറ്റൺ ടെസ്റ്റ്/സ്കിൽ ടെസ്റ്റ്: ആവശ്യമെങ്കിൽ പരീക്ഷ നടത്തും .
- ഇന്റർവ്യൂ: വിജയിച്ചവരുമായി അഭിമുഖം നടത്തും .
- രേഖാ പരിശോധനയും മെഡിക്കൽ പരിശോധനയും: അവസാന ഘട്ടങ്ങൾ .
പ്രധാനപ്പെട്ട തീയതികൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിയമന കാലാവധി: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ട്രെയിനി ടെക്നീഷ്യൻ ഒഴികെയുള്ള എല്ലാ തസ്തികകൾക്കും പരിചയം നിർബന്ധമാണ് .
- പ്രായ ഇളവ്: എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നിയമപ്രകാരം പ്രായഇളവ് ലഭിക്കും .
- സ്ഥലംമാറ്റം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ എവിടെയും സ്ഥലംമാറ്റം ലഭിക്കാം .
- ഔദ്യോഗിക വെബ്സൈറ്റ്: എല്ലാ അപ്ഡേറ്റുകളും pawanhans.co.in-ൽ മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക .
If you have any questions or face issues during the application process, feel free to comment below.
🔥 GEO Premium WhatsApp Job Alerts
Qualification അനുസരിച്ച് Personal Job Notifications നേരിട്ട് WhatsApp-ൽ ലഭിക്കും.
✅ SSLC / Plus Two / ITI / Diploma / Degree / BTech Jobs
✅ Kerala & Central Government Jobs
✅ Railway / PSC / Airport / PSU Updates
✅ Fresher & Permanent Job Alerts
✅ Last Date Reminder
✅ Fast Premium Updates
✅ Malayalam Explanation & Guidance📌 നിങ്ങളുടെ qualification & interest അനുസരിച്ചുള്ള relevant jobs മാത്രം ലഭിക്കും.
💰 Subscription Fee: ₹99 / Month
Premium Join ചെയ്യാൻ താഴെ payment ചെയ്ത് registration form fill ചെയ്യുക👇
Payment Link👉 https://rzp.io/rzp/uIk6Z22Registration Form Link👉 https://forms.gle/HfTSWNVxAQVF91g69
Important Links
| Notification | Click Here |
| Application Form | Click Here |
| Notification Video | Click Here |
| How to Make A Resume | Click Here |
| Download App | Click Here |
| Website | Click Here |
| SC, ST, OBC, Certificate (Video) | Click Here |
| Join Telegram Channel | Click Here |
| Join WhatsApp Channel | Click Here |
| Contact Our Online Application Team | Click Here |
